Pinarayi Vijayan|ഫെബ്രുവരി ഒന്നിന് മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

2019-01-22 40

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച മുഖ്യമന്ത്രിക്കും ഡി ജി പിക്കുമെതിരെ റാന്നി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ചു.ഇതോടെ ഫെബ്രുവരി ഒന്നിന് മൊഴിയെടുക്കൽ ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയിൽ യുവതി പ്രവേശനം നടത്തിയതെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു എ.എച്ച്.പി നേതാവ് പ്രതീഷ് വിശ്വനാഥൻ ഹർജി നൽകിയിരുന്നത്. വിശ്വാസികളും വ്രതം നോക്കിയവരുമായ സ്ത്രീകൾക്ക് ശബരിമലയിൽ ദർശനം നടത്താമെന്ന വിധിയെ ലംഘിച്ചുകൊണ്ടാണ് വിശ്വാസികളല്ലാത്ത ബിന്ദുവും കനകദുർഗ്ഗയും അടക്കമുള്ളവരെ ശബരിമലയിൽ ദർശനം നടത്താൻ സഹായിച്ചത് എന്നാണ് ഹർജിയിൽ പറയുന്നത്.ഇതിനെതിരെയാണ് പ്രതീഷ് വിശ്വനാഥൻ ഹർജി നൽകിയിരിക്കുന്നത്.ഈ ഹർജിയിലാണ് ഇപ്പോൾ നിർണായക തീരുമാനം ഉണ്ടായിരിക്കുന്നത്.